ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലും വിലക്ക്; മെയ് 15വരെ പ്രവേശനമില്ല

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

 കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. മെയ് 15 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. 

നേരത്തെ, ഇറ്റലി, ജര്‍മനി, അമേരിക്ക, ബ്രിട്ടന്‍,കുവൈത്ത്,ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജര്‍മനി ഇന്ത്യയെ ഹൈ റിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണ്‍ റെഡ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, കോവിഡ് വ്യാപനത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായമെത്തിച്ച് പല രാജ്യങ്ങളും രംഗത്തുണ്ട്. ചൈന,അമേരിക്ക, ബ്രിട്ടന്‍,സൗദി തുടങ്ങി നിരവധി രാജ്യങ്ങള്‍ ഓക്‌സിജനും മറ്റു ചികിത്സാ ഉപകരണങ്ങളും നല്‍കി ഇന്ത്യയെ സഹായിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com