ആരോ കിടപ്പുമുറിയില്‍, ബാത്ത്‌റൂമില്‍ കയറിയതു പോലെ, സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ; ഫോണ്‍ ചോര്‍ത്തിയെന്ന് മാധ്യമപ്രവര്‍ത്തക

അപമാനിക്കുന്ന തരത്തിലുള്ള ആയിരക്കണക്കിന് ട്വീറ്റുകളും മെസേജുകളും വന്നുവെന്ന് ഗാദ പറഞ്ഞു
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണില്‍ നിന്നു സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി മാധ്യമപ്രവര്‍ത്തക. അല്‍ ജസീറ ചാനലിലെ മാധ്യമപ്രവര്‍ത്തകയും ലബനന്‍ സ്വദേശിയുമായ ഗാദ ഉവൈസ് ആണ് ആരോപണവുമായി രംഗത്തുവന്നത്. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും  കോളമിസ്റ്റുമായിരുന്ന കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ സുഹൃത്ത് കൂടിയാണ് ഗാദ ഉവൈസ്. 


കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭര്‍ത്താവുമൊത്ത് അത്താഴം കഴിക്കുന്നതിനിടെ, ട്വിറ്റര്‍ നോക്കാന്‍ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. അതനുസരിച്ച് നോക്കിയപ്പോള്‍, ബിക്കിനി ധരിച്ചെടുത്ത തന്റെ സ്വകാര്യ ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതായി കണ്ടു. ബോസിന്റെ ഓഫിസില്‍ നിന്നെടുത്ത ചിത്രമെന്ന പേരിലാണ് ഇത് പ്രചരിക്കപ്പെട്ടത്. 

അപമാനിക്കുന്ന തരത്തിലുള്ള ആയിരക്കണക്കിന് ട്വീറ്റുകളും മെസേജുകളും വന്നുവെന്ന് ഗാദ പറഞ്ഞു. ഇതില്‍ മിക്കതും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകളില്‍ നിന്നായിരുന്നു. ആരോ നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ കിടപ്പുമുറിയില്‍, നിങ്ങളുടെ ബാത്ത്‌റൂമില്‍ കയറിയതു പോലെ, കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചത്. ഗാദ ഉവൈസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com