സ്വതന്ത്രമായി പുറത്തിറങ്ങണം; ഭര്‍ത്താവിന്റെ കഴുത്തില്‍ ബെല്‍റ്റ് കെട്ടി 'നായ'യാക്കി; പൊലീസ് പൊക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 10:22 PM |
Last Updated: 13th January 2021 10:22 PM | A+A A- |
പ്രതീകാത്മക ചിത്രം
ക്യുബെക്ക്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലായിടത്തും നിയന്ത്രണങ്ങള്‍ തുടരുകയാണ്. കാനഡയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയതെങ്കിലും നിയന്ത്രണത്തില്‍ ചില ഇളവുകള്‍ ഉണ്ട്. കാനഡയിലെ ക്യുബെക്ക് നഗരത്തില്‍ രാത്രികാല കര്‍ഫ്യൂ നിലവിലുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം പുറത്തിറങ്ങുന്നതിനും അനുവാദമുണ്ട്.
എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വിചിത്രമായ രീതി അവലംബിച്ച യുവതിക്ക് അധികൃതര്‍ പിഴയിട്ടു. ഭര്‍ത്താവിനെ നായയെപ്പോലെ തെരുവിലൂടെ നടത്തിക്കുകയായിരുന്നു യുവതി ചെയ്തത്. ഇത് പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പൊലീസിനോട് വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം പുറത്തിറങ്ങാന്‍ നിയമമുണ്ടെന്നും താന്‍ തന്റെ പട്ടിക്കൊപ്പം സഞ്ചരിക്കുയാണെന്നും നിയമം ലംഘിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു. പൊലീസുമായി സഹകരിക്കാനും ഇവര്‍ തയ്യാറായില്ല. നിശ്ചയിച്ച സമയത്ത് പിഴയടയ്ക്കാനാവാത്തതോടെ നാല് ലക്ഷമായി ഉയര്‍ന്നു.