ഐസ്ക്രീമിൽ കൊറോണ വൈറസ് കണ്ടെത്തി; ചൈനീസ് കമ്പനി അടച്ചു 

ഡാകിയോഡാവോ എന്ന ഫുഡ് കമ്പനി ഉൽ‌പാദിപ്പിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചൈനീസ് നഗരമായ ടിയാൻജിനിൽ ഐസ്ക്രീമിൽ കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. ഡാകിയോഡാവോ എന്ന ഫുഡ് കമ്പനി ഉൽ‌പാദിപ്പിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. തലസ്ഥാനമായ ബീജിംഗിന്  സമീപമുള്ള ന​ഗരമാണ് ടിയാൻജിൻ. 

ഡാകിയോഡാവോയിലെ  ജീവനക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെന്നും കമ്പനി സീൽ ചെയ്തെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഐസ്ക്രീമിൽ നിന്ന് ആർക്കെങ്കിലും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.

ന്യൂസിലാൻഡ്, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ചേരുവകൾ  ഉപയോഗിച്ചാണ് ഐസ്ക്രീം നിർമ്മിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. വൈറസ് കണ്ടെത്തിയ  ബാച്ചിലെ 29,000 കാർട്ടണുകളിൽ ഭൂരിഭാഗവും വിറ്റിട്ടില്ല. 390ഐസ്ക്രീമോളം വിറ്റെന്നും ഇത് വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചുവര‌ികയാണെന്നും അധികൃതർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com