റെയിലും ബോഡിയും ബന്ധിപ്പിക്കാതെ 'വായുവില്‍' ഓട്ടം, ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന; മണിക്കൂറില്‍ 600 കിലോമീറ്റര്‍ - വീഡിയോ 

ലോകത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന അത്യാധുനിക ട്രെയിന്‍ അവതരിപ്പിച്ച് ചൈന
മാഗ്ലെവ് ട്രെയിന്‍, ട്വിറ്റര്‍ ചിത്രം
മാഗ്ലെവ് ട്രെയിന്‍, ട്വിറ്റര്‍ ചിത്രം

ബീജിംഗ്: ലോകത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന അത്യാധുനിക ട്രെയിന്‍ അവതരിപ്പിച്ച് ചൈന. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന മാഗ്ലെവ് ട്രെയിനാണ് ചൈന വികസിപ്പിച്ചത്. പത്തുവര്‍ഷത്തിനുള്ളില്‍ ഈ ട്രെയിന്‍ ഉപയോഗിച്ചുള്ള സര്‍വീസ് തുടങ്ങാനുള്ള ശ്രമത്തിലാണ് ചൈന.

ആധുനിക സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വൈദ്യുത കാന്തിക ബലം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബോഡിയും റെയിലും തമ്മില്‍ ബന്ധമില്ലാതെ ട്രാക്കിന് മുകളിലൂടെയാണ് ഇത് ഓടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ചൈന ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ക്വിങ്ദാവോയിലാണ് ഇത് അവതരിപ്പിച്ചത്.

കഴിഞ്ഞ രണ്ടു ദശാബ്ധം കാലത്ത് ഈ സാങ്കേതികവിദ്യ ചൈന പരിമിതമായ നിലയില്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഷാങ്ഹായിലെ ഹ്രസ്വദൂര മാഗ്ലെവ് ലൈനില്‍ ട്രെയിന്‍ ഓടിക്കുന്നുണ്ട്. വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ്. പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സര്‍വീസ് തുടങ്ങാനാണ് ചൈന ഒരുങ്ങുന്നത്.മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടരമണിക്കൂര്‍ കൊണ്ട് ബീജിങ്ങില്‍ നിന്ന് ഷാങ്ഹായില്‍ എത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com