പ്രളയത്തിന് പിന്നാലെ ചൈനയില്‍ മണല്‍കൊടുങ്കാറ്റ്, 300 അടി വീതിയില്‍ 'വന്‍മതില്‍' പോലെ - വീഡിയോ 

വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കരകയറുന്ന ചൈനയില്‍ മണല്‍ക്കാറ്റ് വീശി
ചൈനയില്‍ മണല്‍ക്കാറ്റ് വീശുമ്പോള്‍
ചൈനയില്‍ മണല്‍ക്കാറ്റ് വീശുമ്പോള്‍

ബീജിംഗ്: വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കരകയറുന്ന ചൈനയില്‍ മണല്‍ക്കാറ്റ് വീശി. 300 അടി വീതിയില്‍ വന്‍മതില്‍ പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. 

ചൈനയിലെ ഡന്‍ഹുവാങ്ങ് നഗരത്തിലാണ് സംഭവം. മണല്‍കൊടുങ്കാറ്റില്‍ ജനജീവിതം തടസ്സപ്പെട്ടു. വാഹനഗതാഗതം തടസ്സപ്പെട്ടതോടെ പ്രമുഖ റോഡുകള്‍ അടയ്ക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. 20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ടായിരുന്നു മണല്‍ക്കാറ്റ് വീശിയത്. 

മണല്‍ക്കാറ്റില്‍ വാഹനം ഓടിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിച്ചു. ഇത് മനസിലാക്കിയ പൊലീസ് പ്രമുഖ റോഡുകള്‍ അടയ്ക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് നഗരത്തിലേക്ക് വീശിയടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com