പാകിസ്ഥാനില്‍ വീണ്ടും ചൈനീസ് പൗരന്മാര്‍ക്ക് നേരെ ആക്രമണം; രണ്ടുപേര്‍ക്ക് വെടിയേറ്റു

ബൈക്കിലെത്തിയ അജ്ഞാതരാണ് വെടിയുതിര്‍ത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ക്ക് വെടിയേറ്റു. ബൈക്കിലെത്തിയ അജ്ഞാതരാണ് വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കറാച്ചിയിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. 

കറാച്ചിയില്‍ ബുധനാഴ്ചയാണ് സംഭവം. ഒറ്റപ്പെട്ട സംഭവമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. പാകിസ്ഥാനിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പാകിസ്ഥാനെ വിശ്വാസമുണ്ട്. ചൈനീസ് പൗരന്മാരുടെ സ്വത്തുവകകള്‍ സംരക്ഷിക്കുന്ന കാര്യത്തിലും പാകിസ്ഥാനെ അവിശ്വസിക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു.

ചൈനീസ് എന്‍ജിനീയര്‍മാര്‍ക്ക് നേരെ ഐഇഡി ആക്രമണം നടന്ന് രണ്ടാഴ്ച കഴിയുമ്പോഴാണ് മറ്റൊരു ആക്രമണം.ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ദാസു അണക്കെട്ട് സൈറ്റിലെ എന്‍ജിനീയര്‍മാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒന്‍പത് ചൈനീസ് പൗരന്മാര്‍ അടക്കം 13 പേരാണ് അന്ന് മരിച്ചത്. ബസില്‍ യാത്ര ചെയ്യവേ, സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ മുഖ്യ നിക്ഷേപകരാണ് ചൈന. ചൈനയുടെ സുഹൃദ് രാജ്യം കൂടിയാണ് പാകിസ്ഥാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com