കെട്ടിടത്തില്‍ ആളിപ്പടര്‍ന്ന് തീ, മൂന്നാമത്തെ നിലയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പൈപ്പില്‍ 'മനുഷ്യചങ്ങല', സാഹസിക രക്ഷപ്പെടുത്തല്‍- വീഡിയോ 

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിപ്പോയ രണ്ടു കുട്ടികളെയാണ് നാട്ടുകാര്‍ മനുഷ്യചങ്ങല തീര്‍ത്ത് രക്ഷിച്ചത്
കെട്ടിടത്തില്‍ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കുന്നു
കെട്ടിടത്തില്‍ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കുന്നു

മോസ്‌കോ: റഷ്യയില്‍ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിപ്പോയ രണ്ടു കുട്ടികളെയാണ് നാട്ടുകാര്‍ മനുഷ്യചങ്ങല തീര്‍ത്ത് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കോസ്‌ട്രോമയിലാണ് സംഭവം. കെട്ടിടത്തില്‍ തീ ആളിപ്പടരുകയാണ്. ഈസമയത്ത് പൈപ്പിലൂടെ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറി ഒരാള്‍ കുട്ടികളെ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ജനല്‍ വഴിയാണ് കുട്ടികളെ പുറത്തേയ്ക്ക് എത്തിച്ചത്. അതിനിടെ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മനുഷ്യചങ്ങല തീര്‍ത്താണ് കുട്ടികളെ രക്ഷിച്ചത്. നിലത്ത് നിന്ന് 30 മീറ്റര്‍ ഉയരത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. ജനല്‍ വഴി പുറത്തേയ്ക്ക് എത്തിച്ച കുട്ടികളെ പൈപ്പിലൂടെ തന്നെ മുകളിലേക്ക് കയറി തൊട്ടു താഴെ നിലയുറപ്പിച്ച ആള്‍ക്ക് കൈമാറിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് സമാനമായ നിലയില്‍ കുട്ടികളെ കൈമാറിയാണ് താഴെ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com