12-ാം നിലയില്‍ നിന്ന് പിഞ്ചുകുഞ്ഞ് താഴോട്ട്; രക്ഷയ്‌ക്കെത്തി 'ദൈവത്തിന്റെ കൈകള്‍' (വീഡിയോ)

വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിലാണ് സംഭവം
12-ാമത്തെ നിലയില്‍ നിന്ന് വീഴുന്ന പിഞ്ചുകുഞ്ഞ്
12-ാമത്തെ നിലയില്‍ നിന്ന് വീഴുന്ന പിഞ്ചുകുഞ്ഞ്

ഫ്‌ലാറ്റിന്റെ 12-ാമത്തെ നിലയില്‍ നിന്ന് വീണ പിഞ്ചുകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഡെലിവറി ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുട്ടി വന്നുവീണത് 31കാരന്റെ സുരക്ഷിതമായ കൈകളിലാണ്. ഡെലിവറി ഡ്രൈവര്‍ ഇപ്പോള്‍ നാട്ടുകാരുടെയിടയില്‍ ഹീറോയാണ്. 

വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിലാണ് സംഭവം. പാക്കേജ് ഡെലിവറി ചെയ്യുന്നതിനായി ഫ്‌ലാറ്റിന്റെ താഴെ കാത്തുനില്‍ക്കുകയായിരുന്നു യുവാവ്. ഈ സമയത്ത് ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. ആദ്യം കാര്യമാക്കാതിരുന്ന യുവാവ്, മറ്റുള്ളവരുടെ കൂടി കരച്ചില്‍ കേട്ടതോടെയാണ് ശ്രദ്ധിച്ചത്. രണ്ടു വയസുള്ള പെണ്‍കുട്ടി 12-ാമത്തെ നിലയുടെ മുകളില്‍ നിന്ന് വീഴാറായ അവസ്ഥയിലായിരുന്നു. 

സമയോചിതമായി യുവാവ് ഇടപെട്ടതാണ് പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.കുട്ടി വന്നുവീഴുക ഫ്‌ലാറ്റിന്റെ താഴെയുള്ള മെറ്റാലിക് റൂഫിലാണ് എന്ന് തിരിച്ചറിഞ്ഞ യുവാവ് മതിലില്‍ പിടിച്ചുകയറി. ആറടി പൊക്കമുള്ള മതിലില്‍ പിടിച്ചാണ് യുവാവ് മെറ്റാലിക് റൂഫിന്റെ മുകളില്‍ എത്തിയത്. ഫ്‌ലാറ്റിന്റെ ഇലക്ട്രിക് ജനറേറ്ററുകള്‍ സൂക്ഷിച്ചിരുന്നത് ഈ സ്റ്റോര്‍ മുറിയിലാണ്. ഇതിന് മുകളില്‍ യുവാവ് എത്തിയ സമയത്താണ് കുട്ടി മുകളില്‍ നിന്ന് താഴെക്ക് വീണത്. കുട്ടി യുവാവിന്റെ കൈകളിലാണ് വന്നുവീണത്. വീഴ്ചയുടെ ആഘാതത്തില്‍ യുവാവിന്റെ കാല്‍ തെറ്റുന്ന സ്ഥിതി വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com