ഗര്‍ഭകാലത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; ആന്റിബോഡിയുമായി കുഞ്ഞ് പിറന്നു, ലോകത്ത് ആദ്യം 

ലോകത്ത് ആദ്യമായി അമേരിക്കയില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയോടെ കുഞ്ഞ് ജനിച്ചതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  ലോകത്ത് ആദ്യമായി അമേരിക്കയില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയോടെ കുഞ്ഞ് ജനിച്ചതായി റിപ്പോര്‍ട്ട്. ഗര്‍ഭകാലത്ത് കോവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ച യുവതിയുടെ കുഞ്ഞാണ് വൈറസ് ബാധയില്‍ നിന്ന് സംരക്ഷണം നേടിയതെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗര്‍ഭകാലത്ത് 36-ാമത്തെ ആഴ്ച കഴിഞ്ഞ് മൂന്നാം ദിവസത്തിലാണ് യുവതി കോവിഡിനെതിരെയുള്ള മോഡേണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. മൂന്ന് ആഴ്ച കഴിഞ്ഞാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി ശരീരത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം പതിവ് പോലെ യുവതി രണ്ടാമത്തെ ഡോസ് സ്വീകരിച്ചതായും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മുക്തയായ ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് ആന്റിബോഡി കൈമാറാനുള്ള സാധ്യത കുറവാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഫ്‌ളോറിഡയിലെ അറ്റ്‌ലാന്റിക് സര്‍വകലാശാലയിലെ വിദഗ്ധരാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com