കൂടുതല്‍ കരുത്തോടെ കോവിഡിന്റെ മൂന്നാം വരവ്; പാരിസില്‍ ലോക്ക്ഡൗണ്‍

പാരിസിന് പുറമെ ഫ്രാൻസിലെ മ​റ്റ് 15 പ്ര​ദേ​ശ​ങ്ങ​ളിലും വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ലോ​ക്ഡൗ​ൺ ആരംഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പാ​രീ​സ്: കോ​വി​ഡിന്റെ മൂന്നാം വരവ് ശക്തമാകവെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ച് പാരിസ്. പാ​രീ​സി​ൽ ഒ​രു മാ​സ​ത്തോ​ളം നീ​ളു​ന്ന ലോ​ക്ഡൗ​ൺ ആണ് കോ​വി​ഡി​ൻറെ മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരിസിന് പുറമെ ഫ്രാൻസിലെ മ​റ്റ് 15 പ്ര​ദേ​ശ​ങ്ങ​ളിലും വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ലോ​ക്ഡൗ​ൺ ആരംഭിക്കും. 

പാ​രീ​സി​ലെ സ്ഥി​ത ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഒ​ലി​വ​ർ വെ​രാ​ൻ പ​റ​ഞ്ഞു. നിലവിൽ 1,200 പേ​രോ​ളം ഐ​സി​യു​വി​ലാ​ണ്. നം​വ​ബ​റി​ൽ ഉ​യ​ർ​ന്നു​വ​ന്ന ര​ണ്ടാം ത​രം​ഗ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഇ​പ്പോ​ൾ പാ​രീ​സി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാണിച്ചു. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാം അ​ട​ച്ചി​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ല. അ​ത്യാ​വ​ശ്യ വ്യ​വ​സാ​യ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കും. സ്കൂ​ളു​ക​ളും അ​ട​യ്ക്കി​ല്ല. ആ​ളു​ക​ൾ​ക്ക് വീ​ടി​ൻറെ 10 കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ വ്യാ​യാ​മം ചെ​യ്യുന്നതിൽ വിലക്കില്ല.

എ​ന്നാ​ൽ യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണം വരും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​ത്ര പാ​ടി​ല്ല. ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലു​ള്ള​വ​ർ യാ​ത്ര ചെ​യ്യാ​ൻ കാ​ര​ണം കാ​ണി​ക്ക​ണം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ്രാൻസിൽ 35,000 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com