'മുഖവും ശരീരവും കാണും'; വനിതകളുടെ കായിക ഇനങ്ങള്‍ നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ കായിക ഇനങ്ങള്‍ നിരോധിച്ച് താലിബാന്‍
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ കായിക ഇനങ്ങള്‍ നിരോധിച്ച് താലിബാന്‍. മുഖവും ശരീരവും മറയ്ക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'ക്രിക്കറ്റില്‍ മുഖവും ശരീരവും മറയ്ക്കാതെ അവര്‍ക്ക് കളിക്കേണ്ടിവരും. അങ്ങനെ ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.'- താലിബാന്‍ സാംസ്‌കാരിക കമ്മിറ്റി ഉപ മേധാവി അഹമദുള്ള വാസിഖ് പറഞ്ഞു. 

ഇത് മാധ്യമങ്ങളുടെ കാലമാണ്. ചിത്രങ്ങളും വീഡിയോയകളും മാധ്യമങ്ങളില്‍ നിറയും. ഇസ്ലാമും ഇസ്ലാമിക് എമിറേറ്റും വനിതകളെ ക്രിക്കറ്റോ മറ്റ് കായിക ഇനങ്ങളോ കളിക്കാന്‍ അനുവദിക്കുന്നില്ല.' വാസിഖ് കൂട്ടിച്ചേര്‍ത്തു. 

താലിബാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ, അഫ്ഗാന്‍ പുരുഷ ക്രിക്കറ്റ് ടീമുമായി നിശ്ചയിച്ചിരുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറി. വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹോബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു, പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com