ജര്‍മ്മനിയില്‍ മധ്യ ഇടതുപക്ഷ പാര്‍ട്ടി അധികാരത്തിലേക്ക്; ആംഗല മെര്‍ക്കലിന്റെ സിഡിയുവിന് തോല്‍വി

ജര്‍മ്മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മധ്യ ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനിക്ക് വിജയം
ഒലാഫ് ഷോള്‍സ്/എഎഫ്പി
ഒലാഫ് ഷോള്‍സ്/എഎഫ്പി


ര്‍മ്മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മധ്യ ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനിക്ക് വിജയം.  ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ഓഫ് ജര്‍മനി പരാജയപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണത്തിന് എസ്പിഡി ശ്രമം ആരംഭിച്ചു. 

25.7 ശതമാനം വോട്ട് നേടി 206 സീറ്റുകളിലാണ് എസ്പിഡി ജയിച്ചിരിക്കുന്നത്. 24.1 ശതമാനം വോട്ട് നേടി 196 സീറ്റുകളിലാണ് സിഡിയു ജയിച്ചത്. ഗ്രീന്‍ പാര്‍ട്ടി 118 സീറ്റും നേടിയിട്ടുണ്ട്. ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 92 സീറ്റാണ് ലഭിച്ചത്. 

എസ്പിഡി നേതാവ് ഒലാഫ് ഷോള്‍സ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് എത്തും. ഗ്രീന്‍ പാര്‍ട്ടിയുമായും ഫ്രീ ഡെമോക്രാറ്റിക്കുകളുമായും സഖ്യത്തിലെത്താനുള്ള നീക്കം എസ്പിഡി ആരംഭിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമെന്നാണ് സിഡിയുവിന്റെ തോല്‍വിയെക്കുറിച്ച് ജര്‍മന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

പതിനാറുവര്‍ഷം നീണ്ടുനിന്ന സിഡിയു ഭരണമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ മെര്‍ക്കല്‍ കെയര്‍ ടേക്കര്‍ ചാന്‍സിലറായി തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com