മുംബൈ ഭീകരാക്രമണം; ഹാഫിസ് സയീദിനു 31 വര്‍ഷം തടവ്

2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിനു 31 വര്‍ഷം തടവ്. പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. 3.40 ലക്ഷം രൂപ പിഴയും വിധിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ 2020ലും ഹാഫിസ് സയീദിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

അതിനുപുറമെയാണ് ഇത്തരത്തിലൊരു വലിയ ശിക്ഷാവിധി ഉണ്ടാകുന്നത്. രണ്ടു കേസുകളിലായാണ് ശിക്ഷ വിധിച്ചത്. മുംബൈ ഭീകരാക്രമണണത്തിന്റെ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്. യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. സ്വത്തുക്കളെല്ലാം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഹാഫിസ് പണികഴിപ്പിച്ച മദ്രസകളും പള്ളികളും ഏറ്റെടുക്കുമെന്നും വിധിയില്‍ പറയുന്നു.

2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com