രാജ്യാന്തരം
നിശാ ക്ലബില്‍ വന്‍ തീപിടിത്തം; തായ്ലന്ഡില് 13 പേര് വെന്തു മരിച്ചു; 35 പേര്‍ക്ക് പരിക്ക്
മൗണ്ടന്‍ ബി നൈറ്റ് ക്ലബില്‍ ഇന്നലെ അര്‍ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്
ബാങ്കോക്ക്: തായ്ലന്ഡില് നിശാ ക്ലബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 13 പേര് വെന്തു മരിച്ചു. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.
ബങ്കോക്കിന് തെക്കുകിഴക്കുള്ള ചോന്‍ബുരി പ്രവിശ്യയിലെ നിശാ ക്ലബിലാണ് തീപിടിത്തമുണ്ടായത്. മൗണ്ടന്‍ ബി നൈറ്റ് ക്ലബില്‍ ഇന്നലെ അര്‍ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
മൂന്ന് മണിക്കൂറോളം നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ