വിമാനത്തിന്റെ വലിപ്പം, ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക; അപകടസാധ്യത മുന്നറിയിപ്പ് 

ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക നീങ്ങുന്നതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക നീങ്ങുന്നതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്ന ഉല്‍ക്കയെ അപകടസാധ്യതയുള്ളവയുടെ ഗണത്തിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിമാനത്തിന്റെ വലിപ്പമുള്ള ഉല്‍ക്കയാണ് ഇന്ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നത്. നൂറ് അടി വീതിയുള്ള ഉല്‍ക്ക ഭൂമിയില്‍ നിന്ന് 55 ലക്ഷം കിലോമീറ്റര്‍ അകലെ തൊട്ടരികിലൂടെ കടന്നുപോകും. 

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 19.5 മടങ്ങ് അകലത്തിലൂടെ കടന്നുപോകുന്ന ഉല്‍ക്കയെ അപകടസാധ്യതയുള്ളവയുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയോ 2022 ക്യൂപിത്രീ എന്നാണ് ഉല്‍ക്ക അറിയപ്പെടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com