'നിങ്ങള്‍ ഞങ്ങളെ അഭിമാനഭരിതരാക്കി'; എംബാപ്പെയെ ചേര്‍ത്തുപിടിച്ച് ഫ്രഞ്ച് പ്രസിഡന്റ് - വിഡിയോ

ഫൈനലില്‍ ഹാട്രിക് നേടി ഗംഭീര പ്രകടനം കാഴ്ചവച്ച കിലിയന്‍ എംബാപ്പെയെ മാക്രോണ്‍ ചേര്‍ത്തുപിടിച്ചു
പുരസ്‌കാര ദാന ചടങ്ങില്‍ എംബാപ്പെയെ ചേര്‍ത്തുപിടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍/എഎഫ്പി
പുരസ്‌കാര ദാന ചടങ്ങില്‍ എംബാപ്പെയെ ചേര്‍ത്തുപിടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍/എഎഫ്പി

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീനയോടു പരാജയപ്പെട്ട ഫ്രാന്‍സ് ടീമിനെ സമാശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫൈനല്‍ കാണാന്‍ ഖത്തറില്‍ എത്തിയിരുന്ന മാക്രോണ്‍ മത്സര ശേഷം മൈതാനത്ത് ഫ്രഞ്ച് താരങ്ങളെ ആശ്വസിപ്പിക്കാനെത്തി. 

ഫൈനലില്‍ ഹാട്രിക് നേടി ഗംഭീര പ്രകടനം കാഴ്ചവച്ച കിലിയന്‍ എംബാപ്പെയെ മാക്രോണ്‍ ചേര്‍ത്തുപിടിച്ചു. സോഷ്യല്‍ മീഡിയ കൈയടിയോടെയാണ് ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തത്. നിങ്ങളെക്കുറിച്ച് അഭിമാനം മാത്രമെന്ന് പിന്നീട് ടീമിന്റെ ഡ്രസിങ് റൂമില്‍ എത്തിയ പ്രസിഡന്റ് പറഞ്ഞു.

ടീം പരാജയപ്പെട്ടത് ദുഃഖകരവും നിരാശാജനകവുമാണെന്ന് മാക്രോണ്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ അവര്‍ ജങ്ങളെ അഭിമാനഭരിതരാക്കി, മികച്ച പ്രകടനം കൊണ്ട് അതിശയിപ്പിച്ചു- മാക്രോണ്‍ പറഞ്ഞു. എംബാപ്പെയുടെ പ്രകടനത്തെ പ്രസിഡന്റ് എടുത്തു പറഞ്ഞു. ഇരുപത്തിനാലു വയസ്സിനിടെ രണ്ടു ലോകകപ്പ് കളിച്ച താരമാണ് എംബാപ്പെയെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി.

കിരീടം നേടിയ അര്‍ജിന്റീനയെ അഭിനന്ദിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com