തണുത്ത് മരവിച്ച് അമേരിക്ക; കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്; 17 മരണം

ശീതകൊടുങ്കാറ്റും മഞ്ഞു വീഴ്ചയും കാരണം വ്യാഴാഴ്ച 2,700 വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച  5,934 വിമാനങ്ങളും റദ്ദാക്കി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on

ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ അതിശൈത്യത്തിലാണ് രാജ്യത്തെ പല സംസ്ഥാനങ്ങളും. ഇതുവരെയായി ദുരന്തത്തിൽ 17 പേർ മരിച്ചു. ഏഴ് ലക്ഷത്തോളം ജനങ്ങൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ്. ക്രിസ്മസ് ആഘോഷിക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് ജനം. 

ശീതകൊടുങ്കാറ്റും മഞ്ഞു വീഴ്ചയും കാരണം വ്യാഴാഴ്ച 2,700 വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച  5,934 വിമാനങ്ങളും റദ്ദാക്കി. ദുരന്തം കോടിക്കണക്കിന് മനുഷ്യരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. 

യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒൻപതിലും താഴെയാണ്. ഫ്ലോറിഡയിലും ടെക്സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാപരിമിതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും  നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.  

രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ദുരിതം നേരിടുന്ന 240 മില്യണ്‍ ജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെന്‍റക്കിയിലും ന്യൂയോര്‍ക്കിലും സൗത്ത് കരോലിനയിലും കാലാവസ്ഥ അടിയന്തരാവസ്ഥയും വിസ്കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. 

നിലവില്‍ കോവിഡ് കുതിച്ചുയരുന്ന യുഎസില്‍ കൊടുതണുപ്പ് കൂടിയായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റി. കാനഡയിലും ഇംഗ്ലണ്ടിലും ഏറെക്കുറെ സമാനമാണ് സ്ഥിതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com