സമ്പത്തിനും അധികാരത്തിനും വേണ്ടി ആണും പെണ്ണും മത്സരിക്കുന്നു, ബലിയാടാകുന്നത് ദുർബലരും കുട്ടികളും; മാർപ്പാപ്പ

ലോകത്തിന് സമാധാനമാണ് ആവശ്യം എന്നു പറഞ്ഞ മാർപ്പാപ്പ എല്ലാവരും സമാധാനത്തിനായി പ്രവർത്തിക്കണമെന്നു പറഞ്ഞു
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുര്‍ബാനയ്ക്കിടെ ഉണ്ണിയേശുവിന്‌റെ രൂപത്തില്‍ ചുംബക്കുന്ന മാര്‍പ്പാപ്പ/ ചിത്രം; എഎഫ്പി
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുര്‍ബാനയ്ക്കിടെ ഉണ്ണിയേശുവിന്‌റെ രൂപത്തില്‍ ചുംബക്കുന്ന മാര്‍പ്പാപ്പ/ ചിത്രം; എഎഫ്പി

തിരുപ്പിറവി ഓർമയിൽ ലോകം ആഘോഷിക്കുമ്പോൾ ആശംസ സന്ദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. സമ്പത്തിനും അധികാരത്തിനുമുള്ള മല്‍സരത്തില്‍ എന്നും ബലിയാടാകേണ്ടി വരുന്നത് ദുര്‍ബലരും കുട്ടികളുമാണ്. ലോകത്തിന് സമാധാനമാണ് ആവശ്യം എന്നു പറഞ്ഞ മാർപ്പാപ്പ എല്ലാവരും സമാധാനത്തിനായി പ്രവർത്തിക്കണമെന്നു പറഞ്ഞു.
 
സമ്പത്തിനും അധികാരത്തിനുമുള്ള മല്‍സരത്തില്‍ എന്നും ബലിയാടാകേണ്ടി വരുന്നത് ദുര്‍ബലരും കുട്ടികളുമാണ്. മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനും വില കൊടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ലോകത്ത് പലയിടത്തും നടക്കുന്നത്. ലോകത്തിന് സമാധാനമാണ് ആവശ്യം, എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം വന്ന​ുചേരണം, ഇതിനായി സുമനസുള്ള എല്ലാ സ്ത്രീയും പുരുഷനും പ്രവർത്തിക്കണം. സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നാണ്. - വത്തിക്കാനില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു

യുദ്ധക്കൊതിയും ഉപഭോഗ സംസ്കാരവും പാടില്ല. ദുർബലരെയും കുട്ടികളെയും സംരക്ഷിക്കുന്ന ലോകമാണ് ഈ നാടിനാവശ്യമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം അതേപടി പുനരാവിഷ്കരണമാണ് വത്തിക്കാനിൽ കണ്ടത്. വർണാഭമായ ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ആയിരക്കണക്കിന് പേരാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com