'റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ല; അമേരിക്കയുമായും നാറ്റോയുമായും ചര്‍ച്ചയ്ക്ക് തയ്യാര്‍': നിലപാട് മയപ്പെടുത്തി പുടിന്‍

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനിക വിന്യാസം ഭാഗികമായി പിന്‍വലിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍.
റഷ്യന്‍ പ്രസിഡന്റ് പുടിന്‍/ഫയല്‍
റഷ്യന്‍ പ്രസിഡന്റ് പുടിന്‍/ഫയല്‍

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനിക വിന്യാസം ഭാഗികമായി പിന്‍വലിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. അമേരിക്കയുമായും ചൈനയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് പുടിന്‍ നിലപാട് മയപ്പെടുത്തിയത്. 

റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യയുടെ ആവശ്യങ്ങള്‍ നാറ്റോ അംഗീകരിക്കാന്‍ മടിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. യുക്രൈന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജര്‍മന്‍ ചാന്‍സിലര്‍ നിലപാട് സ്വീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് തചെയ്തു. 

ഷോള്‍സുമായുള്ള ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പായി, യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ഏതാനും സേനാവിഭാഗങ്ങളെ റഷ്യ പിന്‍വലിച്ചിരുന്നു. 
ഷ്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് പിന്‍മാറിയിരിക്കുന്നത്. 1,30,000 സൈനികരെയാണ് ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചിരുന്നത്.

ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദേശം

യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രൈയിനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. യുക്രെയിനില്‍ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും ഉടന്‍ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്.

പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് ഉടന്‍ തന്നെ രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു. യുക്രെയിനില്‍ റഷ്യന്‍ അധിനിവേശ സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കൂടാതെ യുക്രെയിനില്‍ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം അധികൃതരെ അറിയിക്കണം. ആവശ്യമെങ്കില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com