'അധിനിവേശത്തില്‍ ഇതുവരെ 352 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു, 16 കുട്ടികള്‍': യുഎന്‍ പൊതുസഭയില്‍ യുക്രൈന്‍, തുടങ്ങിവച്ചത് ഞങ്ങളല്ലെന്ന് റഷ്യ

അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം എടുക്കുന്നതിനായുള്ള അപേക്ഷയില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സിക് ഒപ്പുവച്ചതായി യുക്രൈന്‍ പാര്‍ലമെന്റ് അറിയിച്ചു
യു എന്‍ യോഗത്തില്‍ യുക്രൈന്‍ പ്രതിനിധി സംസാരിക്കുന്നു/ ട്വിറ്റര്‍
യു എന്‍ യോഗത്തില്‍ യുക്രൈന്‍ പ്രതിനിധി സംസാരിക്കുന്നു/ ട്വിറ്റര്‍

റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ 352 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗത്തില്‍. കൊല്ലപ്പെട്ടവരില്‍ 16പേര്‍ കുട്ടികളാണ്. ഇത് അറുതിയില്ലാതെ തുടരുകയാണ്. ഷെല്ലിങ് തുടരുന്നുവെന്നും യുക്രൈന്‍ പ്രതിനിധി യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗത്തില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'റഷ്യന്‍ സൈന്യവും കഷ്ടപ്പെടുകയാണ്. ഇതിനോടകം ഇരുപക്ഷത്തുമായി ആയിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു. യുക്രൈന് എതിരെയുള്ള ഈ അതിക്രമം അവസാനിപ്പിക്കണം. റഷ്യ സമ്പൂര്‍ണ സേനാപിന്‍മാറ്റം നടത്തണം.'-യുക്രൈന്‍ പ്രതിനിധി പറഞ്ഞു. 

എന്നാല്‍ യുക്രൈന്‍ വാദങ്ങളെ തള്ളി റഷ്യന്‍ പ്രതിനിധി രംഗത്തെത്തി. റഷ്യന്‍ ഫെഡറേഷന്‍ അല്ല ശത്രുത തുടങ്ങിവെച്ചത്. യുക്രൈനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. 

അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം എടുക്കുന്നതിനായുള്ള അപേക്ഷയില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സിക് ഒപ്പുവച്ചതായി യുക്രൈന്‍ പാര്‍ലമെന്റ് അറിയിച്ചു. 

പൗരന്‍മാരെ തിരികെ വിളിച്ച് അമേരിക്ക

റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്.

എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി.

ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. യുെ്രെകന്റഷ്യ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്‍മാര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

36 രാജ്യങ്ങളുടെ വ്യോമപാത നിഷേധിച്ച് റഷ്യ

അതേസമയം, 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com