മഴയില്‍ പെയ്തിറങ്ങിയത് മത്സ്യങ്ങളും ഞണ്ടുകളും തവളകളും, അമ്പരന്ന് നാട്ടുകാര്‍- വീഡിയോ 

അമേരിക്കയിലെ ടെക്‌സസിലാണ് കഴിഞ്ഞ ആഴ്ച കനത്ത മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങിയത്
ടെക്‌സസില്‍ മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍
ടെക്‌സസില്‍ മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍

മഴയ്‌ക്കൊപ്പം ആലിപ്പഴം പൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ മത്സ്യങ്ങള്‍ പെയ്തിറങ്ങി എന്ന് കേട്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു.

അമേരിക്കയിലെ ടെക്‌സസിലാണ് കഴിഞ്ഞ ആഴ്ച കനത്ത മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങിയത്. ആകാശത്തു നിന്ന് മഴയ്‌ക്കൊപ്പം മത്സ്യങ്ങള്‍ മാത്രമല്ല ചെറിയ തവളകളും ഞണ്ടുകളും പെയ്തിറങ്ങുന്നത് കണ്ടതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികള്‍. മത്സ്യമഴയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

  കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വാട്ടര്‍ സ്പൗട്ട് പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ് ഗവേഷകരുടെ വിശദീകരണം. ഇതിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത്സ്യങ്ങളെ വലിച്ചെടുക്കാനാകും. കടലില്‍ നിന്നും മത്സ്യക്കൂട്ടങ്ങളെ ഇത്തരത്തില്‍ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം പൊക്കിയെടുക്കാറുണ്ട്.

ഇത്തരത്തില്‍ കാറ്റിനൊപ്പം കരയിലേക്കെത്തുന്ന മത്സ്യങ്ങള്‍ കിലോമീറ്റുകള്‍ സഞ്ചരിച്ചശേഷമായിരിക്കും തിരികെ നിലത്തേക്ക് വീഴുക. പലപ്പോഴും മഴയ്‌ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക. ഇതാകാം ഇവിടെയും സംഭവിച്ചതെന്നാണ് നിഗമനം.കടലില്‍ നിന്നു വെള്ളം ഉയര്‍ന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടര്‍ സ്പൗട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com