പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ ഒരു പാമ്പ് കാരണം ജപ്പാനില്‍ പതിനായിരം വീടുകള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടതായുള്ള റിപ്പോര്‍ട്ടാണ് വ്യാപകമായി പ്രചരിക്കുന്നത്.
തോഹോകു ഇലക്ട്രിക് സബ്‌സ്റ്റേഷനില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പാമ്പ് ഇഴഞ്ഞുകയറിയതിനെ തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത് കാരണമാണ് പതിനായിരം വീടുകള്‍ വലഞ്ഞത്. ഏകദേശം ഒരു മണിക്കൂര്‍ നേരം കഴിഞ്ഞാണ് വൈദ്യുതി പ്രശ്‌നം പരിഹരിച്ചത്.
വൈദ്യുതി കമ്പിയില്‍ പാമ്പ് കുടുങ്ങിയതിനെ തുടര്‍ന്നാണ് വിതരണം തടസ്സപ്പെട്ടത്. വൈദ്യുതാഘാതത്തില്‍ പാമ്പ് ചത്തതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത ചൂടില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ജനം വലഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക