വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. മരണവാർത്ത ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.
ഇവാനയുടെ മരണത്തിൽ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ഇവാന മനോഹരിയും വിസ്മയിപ്പിക്കുന്ന സ്ത്രീ ആയിരുന്നു എന്നാണ് ട്രംപ് കുറിച്ചത്. അവരുടെ സന്തോഷവും അഭിമാനവും മൂന്ന് മക്കളായിരുന്നു. അവരെയോർത്ത് ഏറെ അഭിമാനിച്ചിരുന്നു. അതുപോലെ തങ്ങളും അവളിൽ അഭിമാനിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
ചെക്ക് റിപ്പബ്ലിക്കിൽ ജനിച്ച ഇവാന മോഡലും സ്കീയിംഗ് താരവുമായിരുന്നു. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. 1992ൽ ഇരുവരും വിവാഹമോചിതരായി. ഡോണൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ മക്കളാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ