'ആകാശത്ത് കൂട്ടത്തോടെ പ്രകാശ ഗോളങ്ങള്‍'; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്- വൈറല്‍ വീഡിയോ 

ജൂലൈ 24നാണ് ഇത് ബഹിരാകാശത്തേയ്ക്ക് പറന്നുയര്‍ന്നത്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പുള്ള ചൈനീസ് റോക്കറ്റിന്റെ ദൃശ്യം
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പുള്ള ചൈനീസ് റോക്കറ്റിന്റെ ദൃശ്യം

ബീജിംഗ്: ചൈനീസ് ബഹിരാകാശ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണു. ലോങ് മാര്‍ച്ച് ഫൈവ് ബി വൈ ത്രീ റോക്കറ്റാണ് തകര്‍ന്നുവീണത്.

ജൂലൈ 24നാണ് ഇത് ബഹിരാകാശത്തേയ്ക്ക് പറന്നുയര്‍ന്നത്. എന്നാല്‍ ശനിയാഴ്ച നിയന്ത്രണംവിട്ട് ഭൂമിയിലേക്ക് തന്നെ വീഴുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പ് രാത്രിയില്‍ ആകാശത്ത് പ്രകാശവര്‍ണം തീര്‍ത്ത ശേഷമായിരുന്നു റോക്കറ്റിന്റെ പതനം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന സമയത്താണ് റോക്കറ്റിന് തീപിടിച്ചത്.

 മലേഷ്യയിലെ കച്ചിങ് സിറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോക്കറ്റ് തകര്‍ന്നുവീണ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ആരെയും ബാധിക്കില്ലെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ചൈനീസ് സ്‌പേസ് സ്റ്റേഷനില്‍ലേക്ക് ലബോറട്ടറി മോഡ്യൂള്‍ എത്തിക്കുന്നതിനുള്ള ദൗത്യവുമായാണ് കഴിഞ്ഞ തിങ്കളാഴ്ച ലോങ് മാര്‍ച്ച് ഫൈവ് ബി പറന്നുയര്‍ന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com