ചായ കുടി കുറയ്ക്കണം; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളോട് പാകിസ്ഥാന്‍ മന്ത്രിയുടെ ആഹ്വാനം

ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതിക്കാരില്‍ ഒന്നായ പാകിസ്ഥാന് ഇറക്കുമതി ചെയ്യാന്‍ പണം കടം വാങ്ങണം എന്നും മന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ ചായയുടെ ഉപഭോഗം കുറയ്ക്കാന്‍ മന്ത്രിയുടെ ആഹ്വാനം. ഈ സാമ്പത്തിക വര്‍ഷം 8388 കോടി ഡോളറിന്റെ ചായപ്പൊടി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്ലാനിങ് മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ ഇത്തരമൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. 

ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതിക്കാരില്‍ ഒന്നായ പാകിസ്ഥാന് ഇറക്കുമതി ചെയ്യാന്‍ പണം കടം വാങ്ങണം എന്നും മന്ത്രി വ്യക്തമാക്കി. ഊര്‍ജ സംരക്ഷണത്തിനായി മാര്‍ക്കറ്റുകള്‍ രാത്രി 8.30 ന് അടയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം. 

'കടമെടുത്ത് ചായപ്പൊടി ഇറക്കുമതി ചെയ്യുന്നതിനാല്‍ ചായയുടെ ഉപഭോഗം ഒന്ന്, രണ്ട് കപ്പ് കുറയ്ക്കാന്‍ ഞാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുന്നു'-അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ സാമ്പത്തിക്ക വര്‍ഷത്തെക്കാള്‍, ഇത്തവണ 13 കോടി രൂപയുടെ കൂടുതല്‍ തേയില പാകിസ്ഥാന്‍ ഇറക്കുമതി ചെയ്തതായി ഫെഡറല്‍ ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7083 കോടി തേയില ഇറക്കുമതിക്ക് വേണ്ടി ചിലവഴിച്ചിട്ടിട്ടുണ്ട്. 

അതേസമയം, മന്ത്രിയുടെ ആഹ്വാനത്തിന് എതിരെ പാകിസ്ഥാനില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിയുടെ വാക്കു കേട്ട് തങ്ങള്‍ ചായ ഉപേക്ഷിക്കില്ലെന്നാണ് ട്വിറ്ററില്‍ ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയവര്‍ പറയുന്നത്. പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com