വെള്ളത്തിന് പകരം ഐസ് കട്ട, റഷ്യയിലെ മരംകോച്ചുന്ന തണുപ്പില്‍ സ്റ്റൂ ഉണ്ടാക്കി യുവാവ്; വിഡിയോ വൈറൽ 

വീടിന് പുറത്ത് മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലത്ത് സ്റ്റൂ തയ്യാറാക്കുന്നതാണ് വിഡിയോയിലുള്ളത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

രംകോച്ചുന്ന തണുപ്പില്‍ മഞ്ഞുവീണുകിടക്കുന്ന സ്ഥലത്ത് പാചകം ചെയ്യുന്ന വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. വടക്ക് കിഴക്കൻ റിപ്പബ്ലിക്കായ റഷ്യയിലെ യാകുട്ടിയയിൽ നിന്നുള്ള വിഡിയോയാണ് ഇത്. ശൈത്യകാലത്ത് -50 വരെ താപനില കുറയുന്ന ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമെന്നാണ് ഇവിടം വിശേഷിക്കപ്പെടുന്നത്. 

വീടിന് പുറത്ത് മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലത്ത് സ്റ്റൂ തയ്യാറാക്കുന്നതാണ് വിഡിയോയിലുള്ളത്. വെള്ളത്തിന് പകരം ഐസ് കട്ടയാണ് ഉപയോ​ഗിക്കുന്നത്. പച്ചക്കറികൾ മുഴുവനായി തന്നെ പാത്രത്തിലേക്കിടുന്നതും കാണാം. വിഭവം പോലെ തന്നെ പാചകം ചെയ്യുന്നതും ഏറെ ആകർഷകമാണെന്നാണ് പലരും കമന്റിൽ കുറിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ റഷ്യന്‍ ജീവിതം, ഇതാണ് വിന്റര്‍, ഇവിടെയാണ് ജീവിച്ചിരുന്നതെങ്കില്‍ ഞാന്‍ ജീവിതം തന്നെ അവസാനിപ്പിച്ചേനെ, ഇത്ര തണുപ്പത് ഈ ചൂടന്‍ വിഭവം കഴിക്കാന്‍ കൊതിയാകുന്നു എന്നെല്ലാമാണ് വിഡിയോ കണ്ടവരുടെ പ്രതികരണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com