പെഷവാർ ഭീകരാക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

പെഷവാറിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 57 പേരാണ് കൊല്ലപ്പെട്ടത്
പെഷവാറിൽ ഭീകരാക്രമണമുണ്ടായ പള്ളി/ ട്വിറ്റർ ചിത്രം
പെഷവാറിൽ ഭീകരാക്രമണമുണ്ടായ പള്ളി/ ട്വിറ്റർ ചിത്രം

കറാച്ചി; പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. പെഷവാറിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 57 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

പെഷവാറിലെ ക്വിസ ഖ്വാനി ബസാർ ഏരിയയിലെ ജാമിയ മോസ്കിൽ പ്രാർത്ഥനകൾക്കിടെയായിരുന്നു ആക്രമണം. അഫ്​ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഷ്ത്തൂൺ പ്രവിശ്യയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായ സ്ഥലം. 

സായുധരായ രണ്ട് അക്രമികള്‍ പള്ളിക്ക് പുറത്ത് പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് പെഷവാര്‍ പൊലീസ് മേധാവി പറഞ്ഞു. വെടിവയ്പില്‍ ഒരു പൊലിസുകാരനും ഒരു അക്രമിയും കൊല്ലപ്പെട്ടു. മറ്റയാളാണ് പള്ളിയില്‍ സ്‌ഫോടനം നടത്തിയത്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com