ഇസ്രായേലില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; സ്ഥിരീകരിച്ചത് 2 യാത്രക്കാരില്‍; ലക്ഷണങ്ങള്‍ ഇങ്ങനെ

ഒമൈക്രോൺ വകഭേദത്തിൻറെ ബിഎ1, ബിഎ 2 എന്നീ രണ്ട് സബ് വേരിയന്റുകൾ അടങ്ങിയതാണ് പുതിയ വകഭേദം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ജെറുസലേം: ഇസ്രായേലിൽ കോവിഡിൻറെ പുതിയ വകഭേദം കണ്ടെത്തി. ഒമൈക്രോൺ വകഭേദത്തിൻറെ ബിഎ1, ബിഎ 2 എന്നീ രണ്ട് സബ് വേരിയന്റുകൾ അടങ്ങിയതാണ് പുതിയ വകഭേദം എന്നാണ് റിപ്പോർട്ട്. 

ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയത്. ആർടിപിസിആർ ടെസ്റ്റിലൂടെയാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത് എന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിൻറെ പ്രസ്താവനയിൽ പറയുന്നു.

പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ

ചെറിയ പനി, തലവേദന, പേശികളുടെ തളർച്ച എന്നിവയാണ് പുതിയ വകഭേദത്തിലെ പ്രധാന രോഗ ലക്ഷണങ്ങൾ. പുതിയ വകഭേദത്തിന്റെ സമൂഹ വ്യാപനം നിലവിൽ നടന്നിട്ടില്ലെന്നാണ് ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെന്ന് ഇസ്രായേൽ പാൻഡമിക് റെസ്പോൺസ് ചീഫ് സൽമാൻ സാർക്കയും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com