40കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ; നീക്കം ചെയ്തത് 4.4 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയ മുഴ

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 4.4 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബൈ: ദുബൈയില്‍ 40കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ. യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 4.4 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. മുഴയ്ക്ക് 29 സെന്റിമീറ്ററായിരുന്നു നീളം.

ദുബൈയിലെ അല്‍ തദാവി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. മേഖലയില്‍ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന ഏറ്റവും വലിയ ഗര്‍ഭാശയ മുഴകളിലൊന്നാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സ്ത്രീ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. 

അഞ്ച് സെന്റിമീറ്റര്‍ നീളമുള്ള മറ്റൊരു മുഴയും ഇവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ഒമ്പത് മാസം വളര്‍ച്ചയുള്ള ഭ്രൂണത്തിന്റേയത്രയും ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. മൂന്ന് മണിക്കൂറിനുള്ളിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com