47,196 കിലോ മീറ്റര്‍ വേഗത; ഭൂമിയെ ലക്ഷ്യമാക്കി ചിന്നഗ്രഹം; ഭീഷണിയെന്ന് നാസ

 1.8 കിലോമീറ്റര്‍ വീതിയുള്ള, അപകടകരമായേക്കാവുന്ന ഒരു ഛിന്നഗ്രഹമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ചിന്നഗ്രഹം വരുന്നതായി ശാസ്ത്രജ്ഞര്‍.  1.8 കിലോമീറ്റര്‍ വീതിയുള്ള, അപകടകരമായേക്കാവുന്ന ഒരു ഛിന്നഗ്രഹമാണ് ഭൂമിക്കരികിലേക്ക് എത്തുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. സൂര്യനുചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇത് ഭൂമിയോട് അടുത്ത് വരുക. മണിക്കൂറില്‍ 47,196 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം കടന്നുപോവുക. 

ഈ മാസം അവസാനത്തോടെ അത് ഭൂമിയുടെ അരികിലേക്കെത്തും. അതേസമയം ഒരു പ്രശ്‌നവും ഉണ്ടാക്കാതെ ഭൂമിക്കരികിലൂടെ കടന്നുപോകുമെങ്കിലും നാസ അപകടസാധ്യതയുള്ളതായി തരംതിരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ ഛിന്നഗ്രഹം. 1989ല്‍ പലോമര്‍ ഒബ്‌സര്‍വേറ്ററിയില്‍ നിന്ന് കണ്ടെത്തിയ, 1989 ഖഅ എന്ന് പേരിട്ടിരിക്കുന്ന ഇതിനെ ഭൂമിക്കടുത്ത് വരുമ്പോള്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് കാണാന്‍ കഴിയും. ഭൂമിക്ക് 40,24,182 കിലോമീറ്റര്‍ അകലെയാണ് ഛിന്നഗ്രഹം വരുന്നത്. 1996ലാണ് മുമ്പ് ഭൂമിക്കടുത്തുകൂടി ഇത് കടന്നുപോയത്. അന്ന് ഭൂമിയുടെ നാല് ദശലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയായിരുന്നു ഇതിന്റെ സഞ്ചാരം.

2022 മേയ് മാസത്തിലെ ഭൂമിയുമായുള്ള ഈ കൂടിക്കാഴ്ചക്ക് ശേഷം ഇനി 2029 സെപ്റ്റംബറിലായിരിക്കും ഈ ഛിന്നഗ്രഹം അടുത്തേക്കുവരുക. 2055ലും 2062ലും ഇതുപോലെ സമാഗമമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com