ഹോട്ടല്‍ സ്‌ഫോടനത്തിനു മുമ്പും ശേഷവും/ട്വിറ്റര്‍
ഹോട്ടല്‍ സ്‌ഫോടനത്തിനു മുമ്പും ശേഷവും/ട്വിറ്റര്‍

ക്യൂബന്‍ തലസ്ഥാനത്ത് ആഢംബര ഹോട്ടലില്‍ സ്‌ഫോടനം, 22 മരണം- വിഡിയോ

പ്രകൃതിവാതകച്ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമന്നാണ് നിഗമനം

ഹവാന: ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആഢംബര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പ്രകൃതിവാതകച്ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമന്നാണ് നിഗമനം.

ഹോട്ടല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിരിക്കുകയായിരുന്നു. ഇവിടെ ടൂറിസ്റ്റുകള്‍ ആരും തങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബോംബ് സ്‌ഫോടനമോ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണമോ അല്ലെന്ന് സ്ഥലത്ത് സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് മിഗൂല്‍ ഡിയാസ് കാനല്‍ പറഞ്ഞു. 

സ്‌ഫോടനത്തില്‍ 74 പേര്‍ക്കു പരിക്കേറ്റതായി ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ഒരു കുട്ടിയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

പ്രകൃതിവാതകം എത്തിക്കുന്ന ട്രക്കാണ് അപകടത്തിനു കാരണമായതെന്ന് ക്യൂബന്‍ ടെലിവിഷന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com