ഹാലോവീന്‍: തിരക്കില്‍പ്പെട്ടു മരിച്ചവരില്‍ യുവ നടനും

റിയാലിറ്റി ഷോയിലൂടെ ജനകീയനായി മാറിയ, ഇരുപത്തിനാലുകാരനായ ലീ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു
ലീ ജിഹാന്‍/ട്വിറ്റര്‍
ലീ ജിഹാന്‍/ട്വിറ്റര്‍

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തത്തിന് ഇരയായവരില്‍ യുവ നടനും ഗായകനുമായ ലീ ജിഹാനും. റിയാലിറ്റി ഷോയിലൂടെ ജനകീയനായി മാറിയ, ഇരുപത്തിനാലുകാരനായ ലീ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു.

കൊറിയന്‍ പ്രൊഡ്യൂസ് 101 എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ലീ ജിഹാന്‍ പ്രസിദ്ധി നേടിയത്.  935 എന്റര്‍ടൈന്‍മെന്റ്, 9 എടിഒ എന്റര്‍ടൈന്‍മെന്റ് എന്നി നിര്‍മാണ കമ്പനികളിലെ ആര്‍സ്റ്റ് കൂടിയായിരുന്നു. 

ദുരന്തത്തില്‍ 156 പേര്‍ മരിച്ചുവെന്നാണ് വിവരം. നിരവധിപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാലോവീന്‍ ദിനാഘോഷത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കാനെത്തി എന്നാണ് അനൗദ്യോഗിക കണക്കുകള്‍. പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. 

കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കില്ലാതെ നടന്ന ആഘോഷമായിരുന്നു ഹാലോവീന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com