സ്കൂളിൽ അതിക്രമിച്ച് കയറി 17 പേരെ വെടിവച്ച് കൊന്നു; പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം  

ഫ്ലോറിഡ സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവമായിരുന്നു പാർക്ക്‌ലാന്‍ഡ് വെടിവയ്പ്പ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: ഫ്ലോറിഡയിലെ പാർക്ക്ലാൻഡ് സ്കൂൾ വെടിവയ്പ്പ് കേസിലെ പ്രതി നിക്കോളാസ് ക്രൂസിന് ജീവപര്യന്തം തടവ് ശിക്ഷ. 2018 ഫെബ്രുവരി 14നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. സ്റ്റോൺമാൻ ഹൈസ്ക്കൂളിൽ അതിക്രമിച്ചു കയറി 17 പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പരോളില്ലാതെ ഇയാൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. ജഡ്ജി എലിസബത്ത് ഫെറേർക്കുവാണു ശിക്ഷ വിധിച്ചത്. 

ഫ്ലോറിഡ സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവമായിരുന്നു പാർക്ക്‌ലാന്‍ഡ് വെടിവയ്പ്പ്. 14 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് ഇയാളുടെ തോക്കിനിരയായത്. വിധി പറയുമ്പോൾ പ്രതി യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. 

റൈഫിളുമായി സ്കൂളിൽ കയറി ഏകദേശം അരമണിക്കൂർ ആക്രമണം നടത്തുകയായിരുന്നു. വെടിയേറ്റു നിലത്തു വീണവർ കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കുന്നതിന് തിരിച്ചു വന്നു വീണ്ടും വെടി വയ്ക്കുകയും ചെയ്തിരുന്നു.

ബാല്യ കാലത്തു പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രതിയുടെ മാനസികാവസ്ഥ വിധി പറയുമ്പോൾ കണക്കിലെടുക്കണമെന്ന അറ്റോർണിയുടെ വാദം കോടതി സ്വീകരിച്ചില്ല. ഇത്ര ക്രൂരത കണിച്ച പ്രതിക്ക് വധ ശിക്ഷ വിധിക്കാത്തത് വിചിത്രമായ കാര്യമാണെന്ന് ആക്രമണത്തിൽ മരിച്ച കുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com