ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 129 പേർ മരിച്ചു

മത്സരത്തിനുശേഷം കാണികൾ സ്റ്റേഡിയത്തിൽ ഇരച്ച് എത്തിയതിനു പിന്നാലെ പൊലീസ് തണ്ണീർവാതകം പ്രയോ​ഗിച്ചതാണ് ദുരന്തത്തിനു കാരണമായത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ജക്കാർത്ത; ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 129 മരണം. ഇന്തോനേഷ്യയിൽ കിഴക്കൻ ജാവ പ്രവിശ്യയിലാണ് സംഭവമുണ്ടായത്. 180ൽ അധികം പേർക്ക് പരുക്കേറ്റു. മത്സരത്തിനുശേഷം കാണികൾ സ്റ്റേഡിയത്തിൽ ഇരച്ച് എത്തിയതിനു പിന്നാലെ പൊലീസ് തണ്ണീർവാതകം പ്രയോ​ഗിച്ചതാണ് ദുരന്തത്തിനു കാരണമായത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം. പെർസെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകർ ഇരച്ചു കയറിയത്. കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടത്.

മത്സരശേഷം നടന്ന കലാപമാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഉദ്യോ​ഗസ്ഥരെ കാണികൾ ആക്രമിച്ചെന്നും വാഹനങ്ങൾ തല്ലിത്തകർത്തെന്നും ആരോപിച്ചു. 34 പേർ സ്റ്റേഡിയത്തിനുള്ളിൽ വച്ചും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഇന്തൊനീഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ–1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചെന്നും ഇന്തൊനീഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com