ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണം; രസതന്ത്ര നൊബേലും മൂന്ന് പേര്‍ക്ക്

ഇത്തവണത്തെ രസതന്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞന്മാര്‍ പങ്കിട്ടു
രസതന്ത്ര നൊബേല്‍ ലഭിച്ച മൂന്ന് ശാസ്ത്രജ്ഞന്മാര്‍, IMAGE CREDIT: THE NOBEL PRIZE
രസതന്ത്ര നൊബേല്‍ ലഭിച്ച മൂന്ന് ശാസ്ത്രജ്ഞന്മാര്‍, IMAGE CREDIT: THE NOBEL PRIZE

സ്‌റ്റോക്‌ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങളാണ് മൂവെരും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഇതിന് പുറമേ ബയോഓര്‍ത്തോഗോണല്‍ കെമിസ്ട്രിയിലെ സംഭാവനങ്ങളും അവാര്‍ഡിനായി പരിഗണിച്ചു. 

ഇന്നലെ പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേലും മൂന്ന് പേരാണ് പങ്കിട്ടത്. അലൈന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com