ഭൂമിയെ ലക്ഷ്യമിട്ടെത്തിയ ഛിന്നഗ്രഹത്തിന്റെ വഴി മാറ്റി; ഡാര്‍ട്ട് ദൗത്യം വിജയമെന്ന് സ്ഥിരീകരണം

ദൂരദർശിനികളുടെ സഹായത്തോടെ അളവുകളെടുത്താണ് ഗവേഷകർ ഇക്കാര്യം സ്ഥിരീകരിച്ചത്
ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങുന്ന ഡാര്‍ട്ട്/വീഡിയോ ദൃശ്യം
ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങുന്ന ഡാര്‍ട്ട്/വീഡിയോ ദൃശ്യം


വാഷിങ്ടൺ: ഭൂമിയെ ലക്ഷ്യമിട്ടെത്താൻ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ഡാർട്ട് ദൗത്യം വിജയിച്ചതായി നാസ. ഡിമോർഫോസ് എന്ന ചെറുഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി അതിന്റെ സഞ്ചാരപാത മാറ്റുകയായിരുന്നു ഡാർട്ടിന്റെ ദൗത്യ ലക്ഷ്യം. 160 മീറ്റർ വീതിയുള്ള ഡിമോർഫോസിന്റെ സഞ്ചാരപാത മാറിയതായി  ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 

ദൂരദർശിനികളുടെ സഹായത്തോടെ അളവുകളെടുത്താണ് ഗവേഷകർ ഇക്കാര്യം സ്ഥിരീകരിച്ചത്. തങ്ങൾ ഭൂമിയുടെ സംരക്ഷകരാണെന്ന് തെളിയിക്കാൻ സാധിച്ചതായി നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. 

നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നാണ് ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്). ഛിന്ന​ഗ്രഹത്തെ പ്രതിരോധിക്കാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് ഈ വിജയം കണക്കാക്കുന്നത്. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ഡാർട്ട് ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഡാർട്ടിന്റെ ഇടി വെടിയുണ്ടയേക്കാൾ വേ​ഗത്തിലാവും എന്നാണ് ശാസ്ത്രലോകം കണക്കാക്കിയിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com