48നില കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ചുകയറി; 60കാരനായ ഫ്രഞ്ച് 'സ്‌പൈഡര്‍മാന്‍'- വീഡിയോ 

ഫ്രഞ്ചുകാരനായ അലെയ്ന്‍ റോബര്‍ട്ടാണ് 613 അടി ഉയരമുള്ള പാരീസിലെ ടൂര്‍ ടോട്ടല്‍ ബില്‍ഡിംഗിന്റെ മുകളിലേക്ക് പിടിച്ചുകയറി ലക്ഷ്യം നിറവേറ്റിയത്
മുകളിലേക്ക് പിടിച്ചുകയറുന്ന അലെയ്ന്‍ റോബര്‍ട്ടിന്റെ ദൃശ്യം
മുകളിലേക്ക് പിടിച്ചുകയറുന്ന അലെയ്ന്‍ റോബര്‍ട്ടിന്റെ ദൃശ്യം

സ്‌പൈഡര്‍മാന്‍ സിനിമ കണ്ട് ഒരു നിമിഷമെങ്കിലും അതുപോലെ കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ചുകയറാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ 48 നില കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ചുകയറി വിസ്മയിപ്പിച്ചിരിക്കുകയാണ് 60കാരന്‍. തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ നേട്ടം.

ഫ്രഞ്ചുകാരനായ അലെയ്ന്‍ റോബര്‍ട്ടാണ് 613 അടി ഉയരമുള്ള പാരീസിലെ ടൂര്‍ ടോട്ടല്‍ ബില്‍ഡിംഗിന്റെ മുകളിലേക്ക് പിടിച്ചുകയറി ലക്ഷ്യം നിറവേറ്റിയത്. ചുവന്ന വസ്ത്രം ധരിച്ചാണ് 60കാരന്‍ കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ചുകയറിയത്. 60 മിനിറ്റ് കൊണ്ടാണ് റോബര്‍ട്ട് കെട്ടിടത്തിന്റെ മുകളില്‍ എത്തിയത്.

60 വയസ് ആയാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അലെയ്ന്‍ റോബര്‍ട്ട് പറയുന്നു. 60-ാം വയസിലും കായിക പരിപാടികളില്‍ സജീവമായി ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  

കാലാവസ്ഥ വൃതിയാനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇതിന് മുന്‍പും നിരവധി തവണ റോബര്‍ട്ട് സാഹസിക പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടി ദുബൈയിലെ ബുര്‍ജ് ഖലീഫയും ഇദ്ദേഹം കീഴടക്കിയ നേട്ടങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com