കരടിക്കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ വലിച്ചെറിഞ്ഞ് അമ്മ, നടുക്കം-  വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 04:18 PM  |  

Last Updated: 01st February 2022 04:28 PM  |   A+A-   |  

mother throws a three-year-old girl into a bear cage

കരടിക്കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ വലിച്ചെറിയുന്ന അമ്മയുടെ ദൃശ്യം

 

മൂന്ന് വയസ് മാത്രമുള്ള പെണ്‍കുട്ടിയെ മൃഗശാലയിലെ കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. കരടിയെ പാര്‍പ്പിച്ചിരിക്കുന്ന കൂടിന് ചുറ്റുമുള്ള വേലിക്കെട്ടിന് മുകളില്‍ നിന്ന് 16 അടി താഴ്ചയിലുള്ള കരടിയുടെ മുന്നിലേക്കാണ് കുട്ടിയെ യുവതി വലിച്ചെറിഞ്ഞത്. കരടി ആക്രമിക്കാഞ്ഞത്തത് കൊണ്ട് കുട്ടി രക്ഷപ്പെട്ടു. 

 ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കെന്റ് മൃഗശാലയിലാണ് നടുക്കുന്ന സംഭവം നടന്നത്. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. കൂട്ടിലുണ്ടായിരുന്ന കരടി  കുട്ടിയുടെ അടുത്തെത്തി മണത്തു നോക്കി പിന്മാറിയതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 

 മൃഗശാലാ അധികൃതര്‍ കരടിയെ മറ്റൊരു കൂടിനുള്ളിലേക്ക് മാറ്റിയ ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. ജീവനക്കാരും മറ്റ് സന്ദര്‍ശകരും നോക്കിനില്‍ക്കെയാണ് യുവതി കുട്ടിയെ കരടിക്കൂട്ടിലേക്കിട്ടത്. സംഭവം കണ്ടു നിന്നവര്‍ അരുതെന്നു വിലക്കിയെങ്കിലും യുവതി കുട്ടിയെ താഴേക്കിടുകയായിരുന്നു. ആറോളം മൃഗശാല ജീവനക്കാര്‍ ഉടന്‍ തന്നെ കരടിക്കൂട്ടിലേക്കിറങ്ങി കുട്ടിയെ വാരിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. അമ്മ കുട്ടിയെ കരടിക്കൂട്ടിലേക്ക് എറിഞ്ഞതിനു പിന്നിലുള്ള കാരണം വ്യക്തമല്ല.