കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത്; നാട്ടുകാരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2022 09:21 AM |
Last Updated: 06th January 2022 09:21 AM | A+A A- |

ഫയല്‍ ചിത്രം
സിയോൾ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ ഭരണകൂടം. ഉത്തരകൊറിയൻ നഗരത്തിൽ കിം ജോങ് ഉന്നിന് എതിരെ അസഭ്യ ഭാഷയിലാണ് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് എഴുതിയവരെ കണ്ടെത്താൻ ആളുകളുടെ കയ്യക്ഷരം പരിശോധിക്കുന്നു.
പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്മെൻറിൻറെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അധികൃതർ ഇത് മായിച്ചു കളഞ്ഞു. എന്നാൽ ഇത് എഴുതിയാളെ കണ്ടുപിടിക്കാൻ നഗരവാസികളുടെ മുഴുവൻ കൈയ്യക്ഷരം പരിശോധിക്കുകയാണ്.
ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും
വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങളിലെ റിപ്പോർട്ട്. 2020ലും ഇത്തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു.
അതേ സമയം ആണവായുധവും അമേരിക്കയുമല്ല പ്രാഥമിക പരിഗണന പട്ടികയിൽ വരിക എന്ന് ഉത്തരകൊറിയൻ കിം ജോങ് ഉൻ അടുത്തിടെ പ്രസ്താവിച്ചിരുന്നു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങൾക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാകുമെന്നും അധികാരമേറ്റതിന്റെ പത്താം വാർഷികത്തിൽ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തിൽ കിം പറഞ്ഞു.