'പകരത്തിന് പകരം'; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പകരമായാണ് പുടിന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/ ഫയല്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/ ഫയല്‍


മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏര്‍പ്പൈടുത്തി റഷ്യ. ജോ ബൈഡന്‍, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്ല്യം ബണ്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സുള്ളിവന്‍ എന്നിവര്‍ക്കാണ് റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ജോ ബൈഡന്‍ അടക്കമുള്ള 13പേരെ റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള 'സ്റ്റോപ് ലിസ്റ്റില്‍' ഉള്‍പ്പൈടുത്തിയതായി റഷ്യ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 

റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പകരമായാണ് പുടിന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ല; സെലന്‍സ്‌കി

യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. ഈ വസ്തുത അംഗീകരിക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുെ്രെകന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രതികരണം വന്നിരിക്കുന്നത്.

യുെ്രെകന്‍ നാറ്റോ അംഗത്വമെടുക്കരുത് എന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യയുെ്രെകന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്.

'യുക്രൈന്‍ നാറ്റോ അംഗമല്ല. നമ്മളത് മനസ്സിലാക്കണം. വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു. പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള്‍ കേട്ടു. അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.'സെലന്‍സ്‌കി പറഞ്ഞു.

യുദ്ധത്തിന് മുന്‍പും തുടങ്ങിയതിന് ശേഷവും നാറ്റോയില്‍ ചേരണമെന്ന ആവശ്യം സെലന്‍സ്‌കി ശക്തമാക്കിയിരുന്നു. ഇതിനായി അപേക്ഷയും നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ നാറ്റോ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യമെന്ന നിലയില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനില്ലെന്നായിരുന്നു നാറ്റോയുടെ നിലപാട്. അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കാമെന്നും നാറ്റോ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com