ഷിയുടെ ആരോഗ്യാവസ്ഥ മോശം; 'തലച്ചോറില്‍ രക്തം കട്ടപിടിച്ചു', പാരമ്പര്യ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

എന്നാല്‍, ശസ്ത്രക്രിയയ്ക്ക് വിധേയനാകാതെ ചൈനീസ് പാരമ്പര്യ ചികിത്സയാണ് അദ്ദേഹം നടത്തിയത്
ഷി ജിന്‍പിങ്/എഎഫ്പി
ഷി ജിന്‍പിങ്/എഎഫ്പി

രോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ 2021ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ ആയതിനാലാണ് ശൈത്യകാല ഒളിമ്പിക്‌സ് വരെ അദ്ദേഹം വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്താതിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍, ശസ്ത്രക്രിയയ്ക്ക് വിധേയനാകാതെ ചൈനീസ് പാരമ്പര്യ ചികിത്സയാണ് അദ്ദേഹം നടത്തിയത്. 2019ല്‍ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. റോം സന്ദര്‍ശന വേളയില്‍ ഷി അവശനായി കാണപ്പെട്ടത് ഈ ഊഹാപോഹങ്ങള്‍ക്ക് ബലം നല്‍കി. 
2020ല്‍ ഷെന്‍സനില്‍ വെച്ചു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ക്ഷീണിതനായിരുന്നു. നിലയ്ക്കാതെയുള്ള ചുമയും വിദേശ മാധ്യമങ്ങള്‍ ഷി ആരോഗ്യവാനല്ല എന്ന് സ്ഥാപിക്കുന്നതിലേക്ക് എത്തിച്ചു. 

അതേസമയം, ചൈനയുടെ സാമ്പത്തിക സാഹചര്യം അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക തലസ്ഥാനമായ ഷാങ് ഹായ് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ബീജിങ്ങും സമാന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ചൈനയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സമയത്ത് തന്നെയാണ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു വിമര്‍ശവനും പാടില്ലെന്നാണ് ഷി പാര്‍ട്ടിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

കോവിഡ് കാരണം പ്രതിസന്ധിയിലായ ചൈനീസ് വിപണിയെ കാര്യക്ഷമമാക്കാനുള്ള നീക്കമാണ് ഷീ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ടെക് ഭീമന്‍മാര്‍ക്ക് പിഴയിടുന്നത് അടക്കമുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com