സിംഹത്തിന്റെ പിന്നാലെ നീന്തി, കടിച്ച് വെള്ളത്തില്‍ താഴ്ത്തി മുതല; ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2022 07:49 PM  |  

Last Updated: 07th October 2022 07:49 PM  |   A+A-   |  

lion

സിംഹത്തെ പിന്തുടരുന്ന മുതലയുടെ ദൃശ്യം

 

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. വെള്ളത്തില്‍ മുതലയുടെ മുന്നില്‍ സിംഹത്തിന് പോലും രക്ഷയില്ല എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

മുന്‍പ് വെള്ളം കുടിക്കാന്‍ പുഴത്തീരത്ത് നിന്ന ചീറ്റയെ ഒറ്റ കുതിപ്പിന് മുതല പിടികൂടുന്ന വീഡിയോ സോഷ്യല്‍മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരുന്നു.
സമാനമായ നിലയില്‍ പുഴയില്‍ ഇറങ്ങിയ സിംഹത്തിന് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം.

പുഴ നീന്തി കടക്കുന്നതിനിടെയാണ് സിംഹത്തെ പിന്നില്‍ നിന്ന് മുതല ആക്രമിച്ചത്. വെള്ളത്തില്‍ ആയത് കൊണ്ട് പ്രതിരോധിക്കാന്‍ പോലും കഴിയാതെ സിംഹം മുതലയ്ക്ക് കീഴടങ്ങി. വെള്ളത്തിന്റെ ആഴങ്ങളിലേക്ക് സിംഹത്തെ കടിച്ചുപിടിച്ച് മുതല പോകുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചെമ്മരിയാടും ഒരു ഭീകര ജീവിയാണ്'- സ്വന്തമാക്കിയത് രണ്ട് കോടിക്ക്! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ