റഷ്യ കടത്തികൊണ്ട് പോയ 31 കുട്ടികളെ യുക്രൈനിൽ തിരിച്ചെത്തിച്ചു, ബെലാറൂസിൽ നിന്നും സന്തോഷ കണ്ണീർ; വീഡിയോ

19,500 കുട്ടികളെ റഷ്യയിലേക്ക്  കടത്തികൊണ്ടു പോയിട്ടുണ്ടെന്നാണ് കണക്ക്
ചിത്രം ട്വിറ്റർ
ചിത്രം ട്വിറ്റർ

ബെലാറൂസ്: റഷ്യ-യുക്രൈൻ യുദ്ധസമയത്ത് റഷ്യൻ സേന കടത്തി കൊണ്ടു പോയ 31 കുട്ടികളെ തിരിച്ച് യുക്രൈനിൽ എത്തിച്ചു. നീണ്ടു നിന്നു രക്ഷാപ്രവർത്തനത്തിന്റെ ഫലമായാണ് ഇവരെ തിരിച്ചെത്തിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകനും സേവ് യുക്രൈൻ സംഘടനയുടെ സ്ഥാപകനുമായ മൈക്കോള കുലേബ പറഞ്ഞു. 

വെള്ളിയാഴ്ച യുക്രൈൻ അതിർത്തിയായ ബെലാറൂസിൽ കുട്ടികയെ എത്തിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് കുടുംബം കാത്തിരിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ യുക്രൈൻ നിന്നും ഏതാണ്ട് 19,500 കുട്ടികളെ റഷ്യയിലേക്ക്  കടത്തികൊണ്ടു പോയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ റഷ്യ ഈ വാദം തള്ളി. റഷ്യയിലേക്ക് ഇവർ സ്വയം പലായനം ചെയ്‌തതാണെന്ന് റഷ്യ പറഞ്ഞു. 

യുക്രൈനിൽ നിന്നും റഷ്യ കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് മാർച്ച് 17ന് വ്ലാഡിമിർ പുടിനും റഷ്യയിലെ കുട്ടികളുടെ അവകാശ നിയമ കമ്മിഷണർ മരിയ എൽവോവയ്‌ക്കും എതിരെ അറസ്റ്റ് വാറണ്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ചിരുന്നു. 2022 ഫെബ്രുവരി 24നാണ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിക്കുന്നത്. 2,295പേര്‍ ഇതിനോടകം മരിച്ചെന്നാണ് കണക്ക്. 15,000ത്തോളം പേരെ കാണാതായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com