ഒരു കിലോ കഞ്ചാവ് കടത്തി; സിംഗപ്പൂരില്‍ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി  

46കാരനായ തങ്കരാജു സൂപ്പയ്യയെയാണ് ചാംഗി ജയിൽ കോംപ്ലക്സിൽ തൂക്കിലേറ്റിയത്
തങ്കരാജു സൂപ്പയ്യ/ഫോട്ടോ: ട്വിറ്റർ
തങ്കരാജു സൂപ്പയ്യ/ഫോട്ടോ: ട്വിറ്റർ



സിംഗപ്പൂർ: മയക്കുമരുന്ന് കടത്താൻ ​ഗൂഢാലോചന നടത്തിയതിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി. 46കാരനായ തങ്കരാജു സൂപ്പയ്യയെയാണ് ചാംഗി ജയിൽ കോംപ്ലക്സിൽ തൂക്കിലേറ്റിയത്. ദയാഹർജിക്കായി ബന്ധുക്കളും സാമൂഹിക പ്രവർത്തകരും അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. വധശിക്ഷ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ അവഗണിച്ചാണ് നടപടി. 

1,017.9 ഗ്രാം കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയതിന് തങ്കരാജുവിനെ 2017ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയരിന്നു. സിംഗപ്പൂരിൽ വധശിക്ഷയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവിന്റെ ഇരട്ടിയാണ് ഇത്. 2018-ൽ ആണ് വധശിക്ഷ വിധിച്ചത്. സുപ്പയ്യയുടെ ദയാഹർജികൾ പ്രസിഡന്റ് തള്ളിയതിനെ തുടർന്ന് തൂക്കിലേറ്റിയതായി സിംഗപ്പൂർ ആസ്ഥാനമായുള്ള റൈറ്റ്സ് ആക്ടിവിസ്റ്റ് കോകില അണ്ണാമലൈ സ്ഥിരീകരിച്ചു.  

സുപ്പയ്യയെ അറസ്റ്റ് ചെയ്യുമ്പോൾ ലഹരിമരുന്ന് ‌‌പരിസരത്തെങ്ങും കണ്ടെത്തിയില്ലെന്നും ഒരു നിരപരാധിയെയാണ് തൂക്കിലേറ്റുന്നതെന്നും ജനീവ ആസ്ഥാനമായുള്ള ഗ്ലോബൽ കമ്മീഷൻ ഓൺ ഡ്രഗ് പോളിസി അംഗം റിച്ചാർഡ് ബ്രാൻസൺ കുറ്റപ്പെടുത്തി. അതേസമയം തങ്കരാജുവിന്റെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായി സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com