പുതിയ കാറിന്റെ ഡാഷ് ബോര്‍ഡില്‍ കൂറ്റന്‍ പാമ്പ്, സീറ്റിന്റെ അടിയിലേക്ക് ഒളിച്ചു; പിടികൂടിയത് എല്ലാം അഴിച്ചുമാറ്റിയ ശേഷം- ചിത്രങ്ങൾ

ഷോറൂമില്‍ നിന്ന് ഉടമയ്ക്ക് ഡെലിവറി ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനിടെ പുതിയ കാറില്‍ പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാരന്‍
പുതിയ കാറില്‍ നിന്ന് പിടികൂടിയ പാമ്പിന്റെ ദൃശ്യം
പുതിയ കാറില്‍ നിന്ന് പിടികൂടിയ പാമ്പിന്റെ ദൃശ്യം

ലണ്ടന്‍: ഷോറൂമില്‍ നിന്ന് ഉടമയ്ക്ക് ഡെലിവറി ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനിടെ പുതിയ കാറില്‍ പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാരന്‍. ഡാഷ് ബോര്‍ഡില്‍ അഞ്ചടി നീളമുള്ള പാമ്പിനെ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ പാമ്പുപിടിത്ത വിദഗ്ധരെ വിവരം അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പാമ്പിനെ പുറത്തെടുത്തത്.

ടിപ്‌ടോണിലെ ഷോറൂമില്‍ നിന്ന് ലെസ്റ്റര്‍ഷയറിലെ കാര്‍ ഉടമയ്ക്ക് ഡെലിവറി ചെയ്യാന്‍ പോകുന്നതിനിടെയാണ് ഡ്രൈവര്‍ പാമ്പിനെ കണ്ടത്. യാത്രയ്ക്കിടെ സര്‍വീസ് സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയ സമയത്താണ് പാമ്പ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ പാമ്പിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടി. സീറ്റിനടിയില്‍ പാമ്പ് മറഞ്ഞതാണ് പിടികൂടാന്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. ഒടുവില്‍ സീറ്റ് അഴിച്ചുമാറ്റിയാണ് പാമ്പിനെ പിടികൂടിയതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

എന്നാല്‍ പുതിയ കാറില്‍ പാമ്പ് എങ്ങനെ കയറി എന്നത് വ്യക്തമല്ല. പാമ്പിന്റെ ശരീരം തണുത്തനിലയിലായിരുന്നു. പാമ്പ് കാറില്‍ കയറിയിട്ട് കുറച്ചുദിവസങ്ങളായെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പാമ്പ് പിടിത്ത വിദഗ്ധരുടെ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com