ഐഎസ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ നേതാവിനെ പ്രഖ്യാപിച്ചു

അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയാണ് ഐഎസിന്റെ പുതിയ നേതാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദമാസ്കസ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു. സിറിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നേതാവിന്റെ മരണം ഐസ് സ്ഥിരീകരിച്ചു. പുതിയ തലവനേയും പ്രഖ്യാപിച്ചു.  അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയാണ് ഐഎസിന്റെ പുതിയ നേതാവ്. 

സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടത് എന്നാണ് ഐഎസ് വ്യക്തമാക്കിയത്. എന്നാൽ എന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഐഎസിന്റെ വ്യക്താവാണ് ടെല​ഗ്രാം ആപ്പ് വഴി സന്ദേശം പുറത്തുവിട്ടത്. 

ഏപ്രിലിൽ തുർക്കി പ്രസിഡന്റ് എർദോഗൻ ഐഎസ് നേതാവിലെ തുർക്കിഷ് ഇന്റലിജന്റ് ഫോഴ്സ് കൊലപ്പെടുത്തിയതായി നേരത്തെ അവകാശപ്പെട്ടിരുന്നു. ഹുസൈനി ഒളിച്ചു താമസിച്ചു എന്നു പറയുന്ന തുർക്കിയിലെ കെട്ടടത്തിന്റെ ചിത്രവും പുറത്തുവിട്ടു. 

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com