ഈഫൽ ടവറിനു ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു; പരിശോധന

ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെയാണ് മൂന്ന് നിലകളിൽ നിന്നും ടവറിനു തൊട്ടു താഴെ നിന്നും ആളുകളെ ഒഴിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ഈഫൽ ടവറിൽ ബോംബ് ഭീഷണിയെ തുടർന്നു ആളുകളെ ഒഴിപ്പിച്ചു. മൂന്ന് നിലകളിൽ നിന്നാണ് സന്ദർശകരെ ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടരുന്നു. 

ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെയാണ് മൂന്ന് നിലകളിൽ നിന്നും ടവറിനു തൊട്ടു താഴെ നിന്നും ആളുകളെ ഒഴിപ്പിച്ചത്. 

ബോംബ് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷ മുൻനിർത്തി ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ അപൂർവമായി മാത്രമേ അത്തരം നടപടികൾ സ്വീകരിക്കേണ്ടി വന്നിട്ടുള്ളു എന്നു അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ വർഷം മാത്രം 6.2 ദശലക്ഷം പേരാണ് ടവർ സന്ദർശിച്ചത്. 1887 ജനുവരിയിൽ ആരംഭിച്ച ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ 1889 മാർച്ച് 31നാണ് പൂർത്തിയായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com