അമേരിക്കന്‍ ദ്വീപിനെ വിഴുങ്ങി കാട്ടുതീ, നൂറ്റാണ്ടിലെ ഏറ്റവും വലിയ തീപിടിത്തം, മരണം 93

അമേരിക്കയിലെ ഹവായ് ദ്വീപസമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയില്‍ മരണം 93 ആയി
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

മേരിക്കയിലെ ഹവായ് ദ്വീപസമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയില്‍ മരണം 93 ആയി. നൂറ്റാണ്ടിനിടെ, അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ ദുരന്തമാണിത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

വെസ്റ്റ് മൗവിയില്‍ മാത്രം 2,200 കെട്ടിടങ്ങള്‍ അഗ്നിക്കിരയായി. ഇതില്‍ 86 ശതമാനവും റെസിഡന്‍ഷ്യല്‍ ബില്‍ഡിങുകള്‍ ആയിരുന്നു. മൗവിയിലെ കനാപലിയില്‍ വീണ്ടും കാട്ടുതീ പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. 

ചരിത്രപ്രാധാന്യമുളള ലഹൈന പട്ടണത്തില്‍ തീ അപകടകരമായി പടരുന്നതിനുമുന്‍പ് അപായ സൈറണ്‍ മുഴക്കുന്നതിനു പകരം അധികൃതര്‍ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മാത്രം വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കിയത് ഭൂരിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നാണു വിലയിരുത്തല്‍.തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങുകയും ചെയ്തു. ജനങ്ങള്‍ വിവരം അറിയാന്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്്തി കൂട്ടിയെന്നും വിമര്‍ശനമുണ്ട്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com