"ബ്രാ അഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി! കൈകൊണ്ട് മാറിടം മറച്ചപ്പോൾ ശകാരിച്ചു"; മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ സംഘാടകർക്കെതിരെ പരാതി

മിസ്സ് യൂണിവേഴ്‌സ് ഇന്തോനേഷ്യ മത്സരത്തെ വിവാദത്തിലാഴ്ത്തി ഏഴ് മത്സരാർഥികളാണ് സംഘാടകർക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്
ചിത്രം: മിസ്സ് യൂണിവേഴ്‌സ് ഇന്തോനേഷ്യ/ ഫേയ്സ്ബുക്ക്
ചിത്രം: മിസ്സ് യൂണിവേഴ്‌സ് ഇന്തോനേഷ്യ/ ഫേയ്സ്ബുക്ക്

"എന്റെ ബ്രാ അഴിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! പക്ഷേ എനിക്ക് സംസാരിക്കാനോ വിസമ്മതിക്കാനോ കഴിഞ്ഞില്ല. ഞാൻ കൈകൊണ്ട് എന്റെ മാറിടം മറയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ ശകാരിച്ചു, അലറി. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. പരിഭ്രമിച്ചു. അപമാനിതയായി തോന്നി. പ്രത്യേകിച്ച്, എന്റെ ഇടതുകാൽ കസേരയിൽ ഉയർത്തിവയ്ക്കാൻ പറഞ്ഞപ്പോൾ", മിസ്സ് യൂണിവേഴ്‌സ് ഇന്തോനേഷ്യ മത്സരത്തിൽ പങ്കെടുത്ത 23കാരിയുടെ തുറന്നുപറച്ചിലാണിത്. 2023 മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്തോനേഷ്യയെ പ്രതിനിധീകരിക്കുക എന്ന വലിയ സ്വപ്നവുമായി എത്തിയതായിരുന്നു അവർ‌. പക്ഷെ അതൊരും പേടിസ്വപ്നമായാണ് പിന്നീട് ഭവിച്ചത്. 

മിസ്സ് യൂണിവേഴ്‌സ് ഇന്തോനേഷ്യ മത്സരത്തെ വിവാദത്തിലാഴ്ത്തി ഏഴ് മത്സരാർഥികളാണ് സംഘാടകർക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഉൾവസ്ത്രം അഴിക്കാൻ പോലും നിർബന്ധിച്ചെന്നാണ് പരാതിയിലെ ആരോപണം. ആരോപണങ്ങളെ തുടർന്ന് ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള കരാർ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ അവസാനിപ്പിച്ചു. പോപ്പി കപെല്ല ഡയറക്ടറായ ബ്യൂട്ടി കമ്പനി പി ടി കാപ്പെല്ല സ്വസ്തിക കാര്യയുടെ കീഴിലുള്ള ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക പ്രസ്താവനയിറക്കി.

ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരം നടന്നത്. മത്സരത്തിന്റെ ഗ്രാൻഡ് ഫൈനൽ ഇവന്റിനു മുന്നോടിയായി ശരീരത്തിൽ മുറിപ്പാടുകളോ ടാറ്റൂവോ ഉണ്ടോയെന്ന് നോക്കണമെന്ന് പറഞ്ഞ് ശരീരപരിശോധനയ്ക്ക് നിർബന്ധിച്ചെന്നാണ് മത്സരാർത്ഥികളുടെ ആരോപണം, അഭിഭാഷകയായ മെലീസ ആൻഗ്രനി പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ അവിടെ 20-ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തങ്ങളുടെ ടോപ്പ് ലെസ് ഫോട്ടോകൾ പകർത്തിയെന്ന് അഞ്ച് മത്സരാർത്ഥികൾ പരാതിയിൽ പറഞ്ഞു. സംഘാടകർ ശരീര പരിശോധന നടത്തിയെന്ന് തെളിയിക്കുന്ന ചില വിഡിയോകളടക്കം ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com